Kerala

ലത്തീന്‍ സഭയുടെ കൂട്ടായ്മയ്ക്കു മുന്നില്‍ ഉരുക്കുമനുഷ്യനായ പിണറായി പോലും നട്ടെല്ലു വളച്ചു: വെള്ളാപ്പള്ളി നടേശന്‍

ലത്തീന്‍ സഭയുടെ കൂട്ടായ്മയ്ക്കു മുന്നില്‍ ഉരുക്കുമനുഷ്യനായ പിണറായി പോലും നട്ടെല്ലു വളച്ചു: വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: ന്യൂനപക്ഷമായിരുന്നിട്ടും ലത്തീന്‍ കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്കു മുന്നില്‍ ഉരുക്കു മനുഷ്യനായ പിണറായി വിജയന്‍പോലും നട്ടെല്ല് വളച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ നേടിയെടുക്കാന്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ കൂട്ടായ്മ കണ്ടുപഠിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ജനപ്രതിനിധികള്‍ അവരവരുടെ സമുദായങ്ങള്‍ക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എസ്എന്‍ഡിപി യോഗം ഹരിപ്പാട് ടൗണ്‍ ശാഖാ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംപി ഫണ്ടും എംഎല്‍എ ഫണ്ടും എങ്ങനെ പങ്കിട്ടെന്ന് വിവരാവകാശം കൊടുത്താല്‍ മനസിലാവുമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തോളത്ത് കൈയിട്ട് ചിരിച്ചുകാണിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുന്നവരായി ഈഴവര്‍ മാറി. ഈ രീതി മാറി ഈഴവര്‍ വോട്ടുബാങ്കായി മാറിയാല്‍ മാത്രമേ സാമൂഹിക നീതി നേടിയെടക്കാന്‍ കഴിയൂ- വെള്ള്ാപ്പള്ളി അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT