Kerala

ലിബിയയില്‍ നിന്ന് ഭര്‍ത്താവ് എത്താന്‍ വൈകും; സൗമ്യയുടെ സംസ്‌കാരം നാളെ

കൊല്ലപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൊല്ലപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാത്രിയെ നാട്ടിലെത്തു. ഇതിനാലാണ് സംസ്‌കാരം മാറ്റിയത്.

ശനിയാഴ്ചയാണ് വള്ളിക്കുന്നം സ്റ്റേഷനിലെ വനിതാ സിവില്‍ ഓഫീസര്‍ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്. ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാല്‍ സംസ്‌കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ എംബസിയില്‍ നിന്ന നിയമാനുമതി ലഭിക്കാന്‍ വൈകിയതാണ് സജീവിന്റെ യാത്ര നീളാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നാഴ്ച മുന്‍പാണ് സജീവ് ലിബിയയ്ക്ക് പോയത്.

വ്യാഴാഴ്ച രാവിലെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി വള്ളിക്കുന്ന പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെക്കും. ഇലിപ്പക്കുളം കരുണാകരന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദ്യം അന്ത്യോപചാരം അര്‍പ്പിക്കും.പിന്നീട് പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യം ഒരുക്കും. തുടര്‍ന്നാണ് ഔദ്യോഗിക ബഹുമതികളോടെ പൊലീസിന്റെ ആദരാഞ്ജലി. 

ആലുവ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ആജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് കൊന്നതെന്ന് അജാസ് മൊഴി നല്‍കി. സൗമ്യയെ പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT