Kerala

'ലേശമെങ്കിലും ഉളുപ്പ്?': മുട്ടറ്റംപോലും വെള്ളമില്ല; കോണ്‍ഗ്രസ്  നേതാവിനെ ചെമ്പു പാത്രത്തിലിരുത്തി അണികള്‍, അനുഭവമെന്ന് നേതാവ്, പരിഹാസം

മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായുള്ള ക്യാമ്പിലേക്ക് ചെമ്പ് പാത്രത്തില്‍ കയറി തുഴഞ്ഞുപോയ കോണ്‍ഗ്രസ് നേതാവിന്റെ പ്രവൃത്തിയെ പരിഹസിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായുള്ള ക്യാമ്പിലേക്ക് ചെമ്പ് പാത്രത്തില്‍ കയറി തുഴഞ്ഞുപോയ കോണ്‍ഗ്രസ് നേതാവിന്റെ പ്രവൃത്തിയെ പരിഹസിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. മുട്ടറ്റംപോലും വെള്ളമില്ലാത്ത സ്ഥലത്തില്‍ ചെമ്പ് പാത്രത്തില്‍ കയറി പോയ കോണ്‍ഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയില്‍ രാധാകൃഷ്ണന്റെ പ്രവൃത്തിക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. രാധാകൃഷ്ണന്‍ തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത്. 

ഉപ്പൂറ്റിക്കൊപ്പം മാത്രം വെള്ളമുള്ള സ്ഥലത്തിലൂടെ മൂന്നുപേര്‍ ചേര്‍ന്ന് തള്ളിക്കൊണ്ടുവരുന്ന ചിത്രമാണ് രാധാകൃഷ്ണന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇതെല്ലാം എന്ത് പ്രഹസനമാണ് എന്നാണ് വിമര്‍ശനങ്ങള്‍ ചോദിക്കുന്നത്. ലേശമെങ്കിലും ഉളുപ്പു വേണമെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നുണ്ട്. 

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ മുട്ടിനൊപ്പം പോലും വെള്ളമില്ലാത്ത പ്രദേശത്തുകൂടി ചെമ്പില്‍ കയറി തുഴഞ്ഞുപോയ ബിജെപി എംഎല്‍എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാധാകൃഷ്ണന്റെ പ്രവൃത്തിയെ അതിനോട് ബന്ധിപ്പിച്ചാണ് വിമര്‍ശനങ്ങളുയരുന്നത്.

എന്നാല്‍ കാലിലെ പരിക്ക് കാരണം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാല്‍ ആണ് ഇങ്ങനെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിത്താന്‍ എത്തിയത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന് നല്‍കുന്ന വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !