Kerala

ലോകസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ത്ഥി നി​ഷയല്ല; വാർത്തകൾ അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് ജോ​സ് കെ ​മാ​ണി 

സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ര്‍ത്ഥി​യെ പാ​ര്‍​ട്ടി നേ​തൃ​ത്വം കൂ​ട്ടാ​യി ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ജോ​സ് കെ.മാ​ണി  പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ത്ഥി​യായി നി​ഷ ജോ​സ് കെ ​മാ​ണി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി എംപി. ഇത്തരം വാർത്തകൾ അ​ടി​സ്ഥാ​ന​ര​ഹി​തമാണെന്ന് അദ്ദേഹം അറിയിച്ചു. 

സ്ഥാനാർത്ഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ര്‍​ത്ഥിയെ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം കൂ​ട്ടാ​യി ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ജോ​സ് കെ ​മാ​ണി പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​യാ​ത്ര​യു​ടെ ശോ​ഭ കെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണ് ഇത്തരത്തിലുള്ള  പ്രചരണങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.

ക​ർ​ഷ​ക ര​ക്ഷ, മ​തേ​ത​ര ഭാ​ര​തം, പു​തി​യ കേ​ര​ളം എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് സംഘടിപ്പിക്കുന്ന കേ​ര​ള യാ​ത്ര ജോ​സ് കെ. ​മാ​ണി യാണ് നയിക്കുന്നത്.

താന്‍ മത്സരിക്കുന്നെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി നിഷയും രംഗത്തുവന്നിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പിന് മത്സരിക്കുമെന്നല്ലെന്നും തനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും നിഷ ഫേസ്ബുക്കില്‍ കുറിച്ചു. ഇലക്ഷന്‍ അടുക്കുമ്പോള്‍ ഇത്തരം അനാവശ്യ സംസാരങ്ങള്‍ പതിവാണെന്നും ഇതും അതിന്റെ ഭാഗമാണെന്നും അവര്‍ കുറിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജും എംബി രാജേഷും ഇത്തവണ നിയമസഭ കാണില്ല; പാലക്കാട്, പത്തനംതിട്ട ജില്ലയിലെ കണക്കുമായി കോണ്‍ഗ്രസ്

ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം

കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് മോദി; തുടര്‍ഭരണമെന്ന് സിപിഎം വിലയിരുത്തല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കം, യുഎസ് - ഇറാന്‍ നേരിട്ടുള്ള ചര്‍ച്ച 1972 ന് ശേഷം ആദ്യം

ഈ സീസണിലെ റെക്കോര്‍ഡ് താപനില; ഇന്നലെ രേഖപ്പെടുത്തിയത് 40.1°C

SCROLL FOR NEXT