Kerala

'ലോങ് മാര്‍ച്ചിന് പിന്നില്‍ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പുകള്‍' ; വയല്‍ക്കിളികള്‍ ശത്രുക്കളല്ലെന്ന് പി ജയരാജന്‍

സമൂഹത്തിന്റെ താല്‍പ്പര്യം പരിഗണിച്ചുകൊണ്ട് ലോങ്മാര്‍ച്ചില്‍ നിന്ന് പിന്തിരിയണമെന്നാണ് സിപിഎമ്മിന് അഭ്യര്‍ത്ഥിക്കാനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ ലോങ്മാര്‍ച്ചിന് പിന്നില്‍ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പുകളാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. ലോങ്മാര്‍ച്ചില്‍ നിന്നും പിന്തിരിയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഇവരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിനായുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും. വയല്‍ക്കിളികള്‍ ശത്രുക്കളല്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി. 

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തിന്റെ നട്ടെല്ല് തീവ്രവാദ ശക്തികളാണ്. അതാണ് അപകടകരമായ കാര്യം. സമൂഹത്തിന്റെ താല്‍പ്പര്യം പരിഗണിച്ചുകൊണ്ട് ലോങ്മാര്‍ച്ചില്‍ നിന്ന് പിന്തിരിയണമെന്നാണ് സിപിഎമ്മിന് അഭ്യര്‍ത്ഥിക്കാനുള്ളത്. അല്ലെങ്കില്‍ അവര്‍ തീവ്രവാദികളുടെ കൈകളിലെ കളിപ്പാവകളായി മാറുമെന്നും ജയരാജന്‍ പറഞ്ഞു.
 
കേരളം തിരുവനന്തപുരത്തേക്ക് എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ച് ഉടന്‍ വേണ്ടെന്ന് വയല്‍ക്കിളികള്‍ തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ ലോങ്മാര്‍ച്ച് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് വയല്‍ക്കിളികള്‍ തള്ളിയത്. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തും. അതില്‍ വെച്ച് ലോങ്മാര്‍ച്ചിന്റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം