പ്രതീകാത്മക ചിത്രം 
Kerala

ലോഡ്ജിൽ കാമുകിക്കൊപ്പം ഭർത്താവിന്റെ 'സുഖവാസം' ; കൈയോടെ പിടിച്ച് ഭാര്യ ; ബസിനു മുന്നിൽ ചാടാനൊരുങ്ങി കാമുകി; പുലിവാല് പിടിച്ച് പൊലീസ്

ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിൽ ഭർത്താവും കാമുകിയും മുറിയെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കാമുകിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഭർത്താവിനെ കൈയോടെ പിടിച്ച് ഭാര്യ. ഭർത്താവിനെ മർദിക്കുകയും കാമുകിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായതോടെ, പൊലീസ് സ്ഥലത്തെത്തി, ഭർത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി. കോട്ടയം ​ഗാന്ധിന​ഗറിലാണ് സംഭവം.  

ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിൽ ഭർത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭർത്താവിന്റെ കൂട്ടുകാരിൽ ചിലർ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുത്തു. ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു. ഉഭയസമ്മതപ്രകാരമായതിനാൽ ഭർത്താവിന്റെയും കാമുകിയുടെയും പേരിൽ കേസെടുക്കാൻ സാധിക്കാത്തതിനാൽ അനുനയിപ്പിച്ച് ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു.

ബന്ധുവിനൊപ്പം പറഞ്ഞുവിട്ട കാമുകിയായ യുവതി ഇതിനിടെ ബസിനു മുന്നിലേക്ക് ചാടാൻ ശ്രമം നടത്തി. ബന്ധു തടഞ്ഞതിനാൽ അപകടമുണ്ടായില്ല. പൊലീസ് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചു.  തുടർന്ന് ഇരുവരും ബന്ധുക്കൾക്കൊപ്പം പോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT