Kerala

വനിതാ മതിലല്ല, ഇത് കോട്ട : എന്‍ എസ് മാധവന്‍

ദേശീയ പാതയോരത്ത് സ്ത്രീകള്‍ തീര്‍ക്കുന്നത് മതിലല്ല കോട്ടയാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വനിതാ മതിലിന്റെ വൈറ്റിലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ദേശീയ പാതയോരത്ത് സ്ത്രീകള്‍ തീര്‍ക്കുന്നത് മതിലല്ല കോട്ടയാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വനിതാ മതിലിന്റെ വൈറ്റിലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. വനിതാ മതിലിന് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം കുറിച്ചു. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ വനിതാ മതിലിന് ഉണ്ടെന്നും ചിത്രങ്ങള്‍ സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാസര്‍കോട് നിന്നും തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയോരത്ത് നീളുന്ന വനിതാ മതിലില്‍ 30 ലക്ഷം  സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട് നിന്നും ആദ്യ കണ്ണിയായി ആരോഗ്യ മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരത്ത്  അവസാന കണ്ണിയാവുന്നത് ബൃന്ദാ കാരാട്ടുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT