Kerala

വരന്റെ പിതാവായി ഷംനയുടെ വീട്ടിലെത്തിയ ആള്‍ പിടിയില്‍; ബ്ലാക്ക്‌മെയില്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് പിടിയിലായത്. ഏഴ്് പേരടങ്ങുന്ന സംഘത്തില്‍ അംഗമായിരുന്നു അബൂബക്കര്‍. കേസില്‍ നേരത്തെ അഞ്ച് പ്രപതികള്‍ അറസ്റ്റിലായിരുന്നു.

രാവിലെ കോടതിയില്‍ കീഴടങ്ങാനെത്തിയ അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെയാണ് വാടാനപ്പള്ളി സ്വദേശിയായ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. വരന്റെ പിതാവിന്റെ വേഷത്തില്‍ ഷംനയുടെ വീട്ടിലെത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇയാള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. ഇയാള്‍ കഴിഞ്ഞ നാല് ദിവസമായി ഒളവിലായിരുന്നു.

കേസില്‍ പ്രധാനപ്രതിയായ ഒരു സ്ത്രീയെ കൂടിയാണ് പിടികൂടാനുള്ളത്. ഇവരാണ് വരന്റെ അമ്മയായി കുടുംബത്തെ ബന്ധപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം