sreejith 
Kerala

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് മുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് മുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി മരണത്തില്‍ കാരണക്കാരായ വാരാപ്പുഴ സ്‌റ്റേഷനിലെ  പൊലീസുകാര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗൃഹനഥാന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ക്രൂരമര്‍ദനമാണ് ഏറ്റുവാങ്ങിയത്. ശരീരത്തിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരണം നല്‍കിയിരുന്നു.

മര്‍ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീജിത്തിന് വയറ്റിലും നെഞ്ചിലുമായി ഗുരുതര മര്‍ദ്ദനമേറ്റതായി മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് പറയുന്നു. ബന്ധുക്കളുടെ മൊഴിയില്‍ നിന്നുമാണ് അദ്ദേഹം ഇക്കാര്യഹ്ങള്‍ പറഞ്ഞത്.

ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്ന സമയം വീട്ടില്‍ നിന്നും വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വീട്ടില്‍ നിന്നും അതിക്രൂരമായി മര്‍ദിച്ചാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും സഹോദരന്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം പൊലീസ് തള്ളിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തലയും രംഗത്തെത്തിയിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT