Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സുപ്രഭാതം ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ്  ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് എസ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുപ്രഭാതം ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ്  ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് എസ് അന്തരിച്ചു. 32 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം.

സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫോട്ടോ ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയത്. പിതാവ്; ശ്രീകുമാര്‍ നായര്‍, മാതാവ്: രത്‌നമ്മ, ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന്‍ : അങ്കിത്. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം