Kerala

വികെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

വികെ ശ്രീരാമന് ആദരാഞ്ജലികള്‍ എന്ന് പോസ്റ്റ് നിരവധി പേരാണ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ വികെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. വികെ ശ്രീരാമന് ആദരാഞ്ജലികള്‍ എന്ന് പോസ്റ്റ് നിരവധി പേരാണ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

സമാനമായ രീതിയില്‍ സിനിമാ രംഗത്തെ നിരവധി പേര്‍ ഇത്തരത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈയിടെ നടി സനുഷ വാര്‍ത്താ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 

ഒരപകടത്തില്‍പ്പെട്ട കാറിന്റെയും താരത്തിന്റെയും ഫോട്ടോ വെച്ചായിരുന്നു പ്രചാരണം. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് അത്യന്തം ഖേദകരമാണെന്നും സനുഷ അഭിപ്രായപ്പെട്ടിരുന്നു.  സനുഷയെ കൂടാതെ ജഗതി, മാമുക്കോയ, വിജയരാഘവന്‍, കനക തുടങ്ങിയ നിരവധി പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT