Kerala

'വിടി ബല്‍റാം എല്‍എല്‍ബി മാര്‍ക്ക് തിരുത്തി'; രേഖകള്‍ പുറത്ത്

'വിടി ബല്‍റാം എല്‍എല്‍ബി മാര്‍ക്ക് തിരുത്തി'; രേഖകള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത്.
തൃശൂര്‍ ലോ കോളജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോള്‍ ബല്‍റാം മാര്‍ക്ക് തിരുത്തിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മൂട്ട് കോര്‍ട്ടിന് ബലറാമിന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ചാണ് ബല്‍റാം ജയിച്ചത് എന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈരളി പീപ്പിള്‍ ചാനലാണ് പുറത്തുവിട്ടത്. 

വിടി ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം മന്‍സൂര്‍ പറമല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ക്കൊരു രാജശേഖരന്‍ നായരെ ഓര്‍മയുണ്ടോ..?

2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ ഘഘആ ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചങ്ങ് കയറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ SFI ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്‌സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്‌സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റി.

പത്ത് രൂപ മുടക്കി ഒരു RTI കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന്‍ എന്നേലും ആത്മ കഥ എഴുതുകയാണേല്‍'വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു' എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

ഹിറ്റായി പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം

Today's Rashi Phalam September 22| വീട്ടിലെ ആവശ്യത്തിന് ഉടൻ പരിഹാരം, തൊഴിൽ രംഗത്ത് അനുകൂല മാറ്റം

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു