Kerala

വിദ്യാര്‍ഥിനിയുടെ മരണം : എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം 

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലിസിയം സ്‌കൂളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിവീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഡെസ്ക്


കൊല്ലം : വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലിസിയം സ്‌കൂളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിവീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു. 

പൊലീസിന് നേര്‍ക്ക് സമരക്കാര്‍ കല്ലേറ് നടത്തി. കല്ലേറില്‍ ശക്തികുളങ്ങര എസ്‌ഐയ്ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. പ്രാഥമിക ചികില്‍സ നല്‍കാത്തതാണ് മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി ആശുപത്രി അധികൃതരും സ്‌കൂള്‍ അധികൃതരും മറച്ചുവെച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. 

കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അധ്യാപകരുടെ മാനസീക പീഡനം മൂലമാണ് ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം. ആരോപണ വിധേയരായ സിന്ധു, ക്രസന്റ് എന്നീ അധ്യാപകര്‍ ഒളിവിലാണ്. 

രണ്ട് ദിവസം മുന്‍പ് ഗൗരിയും സഹപാഠിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി ഗൗരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച അധ്യാപിക എല്ലാവരുടേയും മുന്നില്‍ വെച്ച് ഗൗരിയെ ശകാരിച്ചു. ഇതിന് പിന്നാലെ ഗൗരി സ്‌കൂളിലെ എല്‍പി ബ്ലോക്കിന് മുകളില്‍ കയറി, മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 

ഗൗരിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴിയും, സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT