പ്രതീകാത്മക ചിത്രം 
Kerala

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി; കായികാധ്യാപകന്‍ കസ്റ്റഡിയില്‍

പയ്യാവൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

എട്ട് വിദ്യാര്‍ത്ഥിനികളെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാര്‍ത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നല്‍കിയത്. അധ്യാപകന്‍ പല തവണ  കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടേയും നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍. നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം