Kerala

വിഴിഞ്ഞത്തില്‍ സമയം നീട്ടാനാകില്ല ; സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ സാമഗ്രികള്‍ എത്തിച്ച് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിര്‍മ്മാണത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. കരാര്‍ കാലാവധി നീട്ടുന്ന കാര്യം ആലോചിക്കുന്നില്ല. 

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്നും പിണറായി വിജയന്‍ അദാനി ഗ്രൂപ്പ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. കൂടുതല്‍ സാമഗ്രികള്‍ എത്തിച്ച് നിര്‍മ്മാണം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

വിഴിഞ്ഞം പദ്ധതി ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനാകില്ല. പദ്ധതി പൂര്‍ത്തിയാക്കാന്‍ 16 മാസത്തെ സമയം കൂടി നീട്ടി നല്‍കണമെന്നായിരുന്നു അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്