Kerala

വിവാദ സ്വാമിയും ബിജെപി അധ്യക്ഷന്‍ കുമ്മനവുമായുള്ള ബന്ധം പൊലീസ് പരിശോധിക്കണം: രമേശ് ചെന്നിത്തല

ഗംഗേശാനന്ദ തീര്‍ത്ഥപാദരും ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദരും ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ തന്നെ ഇടപെടുന്ന ദേശീയ വനിതാ കമീഷന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതും ഇവിടെ കൂട്ടിവായിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സ്വാമി യുടെ ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ വനിതാകമീഷന്‍ എത്തിയില്ല എന്ന വാര്‍ത്ത ഇന്ന് പത്രത്തില്‍ വായിച്ചു. കമ്മീഷന്‍ അധ്യക്ഷയും ഒരംഗവും ഒഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്യേണ്ട ബാധ്യത വനിതാ കമീഷനുണ്ടെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ പെണ്‍കുട്ടി കാട്ടിയ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യെന്നും ആപത്തിലും ധൈര്യം കൈവെടിയാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാരിക്കേഡിൽ വലിഞ്ഞുകയറി രാഹുൽ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രിയങ്കയും നേതാക്കളും

'ഞാനറിയാതെ എയിംസ് അനുവദിക്കില്ല; ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ, ധൈര്യം ഉണ്ടെങ്കിൽ കെ മുരളീധരൻ കൂടെ ഇരിക്കണം' ;സുരേഷ് ഗോപി

ഇനി 'ദാദ തന്ത്രങ്ങൾ'; സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ!

മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ