Kerala

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതിയെ ഓട്ടോയുടെ ഡിക്കിയില്‍ നിന്ന് പിടികൂടി 

പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞയാളെ പൊലീസ് സാഹസികമായി പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞയാളെ പൊലീസ് 
സാഹസികമായി പിടികൂടി. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യു (പ്രവീണ്‍-31) ആണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലായി വാഹന മോഷണമടക്കം പല കേസുകളിലും പ്രതിയാണ് ഇയാള്‍. 

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.  മല്ലപ്പളളി കല്ലൂപ്പാറയിലും മറ്റും ആളൊഴിഞ്ഞ വീടുകളില്‍ പാര്‍പ്പിച്ചാണ് പീഡിപ്പിച്ചതെന്ന് കീഴ്‌വായ്പൂര് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിക്കായി സംസ്ഥാനത്തും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തി സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. കറുത്തവടശേരിക്കടവിനു സമീപം ശനിയാഴ്ച പെണ്‍കുട്ടിയുമായി പ്രവീണ്‍ എത്തിയെന്ന് രഹസ്യവിവരം ലഭിച്ചു. 

തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രവീണ്‍ ആറ്റില്‍ച്ചാടി കടന്നുകളഞ്ഞു.  ഇന്നലെ രാവിലെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ കിടന്നു പുറമറ്റം ഭാഗത്തേക്കു പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ്‌വായ്പൂര് ഇന്‍സ്‌പെക്ടര്‍ സി ടി  സഞ്ജയ്‌യുടെ നേതൃത്വത്തില്‍ വാഹനത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Today's Rashi Phalam August 04|പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും, അവസരങ്ങൾ കണ്ടെത്തും

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു