Kerala

വിവേചനം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍: സുജ സൂസന്‍ ജോര്‍ജ്ജ്‌

മതസമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തില്‍ വരുത്താതിരിക്കാന്‍ വിജയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിസ്ത്യാനികള്‍ക്ക് പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്ന വിധി ഫലത്തില്‍ വരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും മുത്തലാഖ് സംബന്ധിച്ച വിധിക്ക് ഈ ഗതി വരാതിരിക്കാന്‍ സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അധ്യാപികയും എഴുത്തുകാരിയുമായ സുജ സൂസന്‍ ജോര്‍ജ്ജ്. കോടതി വിധിയുടെ ചരിത്രപരമായ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ ഒരു കാര്യം കൂടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമത്താല്‍ വിവേചനം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍. 1986 ല്‍ മേരി റോയി കേസില്‍ ചരിത്രപ്രധാനമായ വിധി ഉണ്ടായി. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്നതാണ് ആ വിധിയുടെ നിയമപരമായ ഫലം. പക്ഷേ, മതസമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തില്‍ വരുത്താതിരിക്കാന്‍ വിജയിച്ചു. മുത്തലാക്ക് സംബന്ധിച്ച ഈ വിധിക്ക് ഈ ഗതി വരാതിരിക്കാന്‍ സ്ത്രീകള്‍ ഇനിയും ഉണര്‍ന്നിരിക്കേണ്ടി വരുമെന്നും സുജ സൂസന്‍ ജോര്‍ജ്ജ് പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം


മുത്തലാക്ക് നിയമപരമല്ലാതാകുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ഒരു വലിയ വിജയമാണ്.

മുത്തലാക്കിന്റെ ഗുണം പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു. എപ്പോള്‍ വേണമെങ്കിലും ലാഘവത്തോടെ ഉപേക്ഷിക്കപ്പെടാവുന്ന ആളാണ് താന്‍ എന്ന ഭീഷണിയുടെ കീഴില്‍ മുസ്ലിം സ്ത്രീകളെ നിറുത്താമെന്നതായിരുന്നു മുത്തലാക്കിന്റെ ഫലം. അതിനെതിരായി പോരാടിയ എല്ലാവര്‍ക്കും പ്രത്യേകിച്ചും കോടതിയില്‍ പോയ മുസ്ലിം സ്ത്രീകള്‍ക്ക് എന്റെ അഭിവാദനങ്ങള്‍.

കോടതി വിധിയുടെ ചരിത്രപരമായ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ ഒരു കാര്യം കൂടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമത്താല്‍ വിവേചനം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍. 1986 ല്‍ മേരി റോയി കേസില്‍ ചരിത്രപ്രധാനമായ വിധി ഉണ്ടായി. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്നതാണ് ആ വിധിയുടെ നിയമപരമായ ഫലം. പക്ഷേ, മതസമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തില്‍ വരുത്താതിരിക്കാന്‍ വിജയിച്ചു. മുത്തലാക്ക് സംബന്ധിച്ച ഈ വിധിക്ക് ഈ ഗതി വരാതിരിക്കാന്‍ സ്ത്രീകള്‍ ഇനിയും ഉണര്‍ന്നിരിക്കേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം