Kerala

വിഷക്കായ കഴിച്ച് ഭാര്യ മരിച്ചു, വിവരമറിഞ്ഞ ഭര്‍ത്താവ് തൂങ്ങിമരിച്ചു

മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കുടുംബ വഴക്കിനെത്തുടര്‍ന്ന് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് തൂങ്ങിമരിച്ചു. വലപ്പാട് നെടുങ്ങാട് വീട്ടില്‍ വാസുവിന്റെ മകന്‍ ജ്യോതി (38), ഭാര്യ പഴുവില്‍ വാലി ഇട്ടിയേടത്ത് സഹദേവന്‍ മകള്‍ സജിത (30) എന്നിവരാണ് മരിച്ചത്.

കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനു സമീപം വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വഴക്കിനെ തുടര്‍ന്ന്
രണ്ടുദിവസം മുമ്പ് സജിതയെ വിഷക്കായ ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ സജിത മരിച്ചു. വിവരമറിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ജ്യോതിയെ പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിന് സമീപം കനാലിനരികിലുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തുവയസ്സുള്ള അഭിരാം, ഏഴുവയസ്സുകാരി അശ്വതി എന്നിവരാണ് ഇവരുടെ മക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT