Kerala

വീട്ടമ്മയെ കാമുകനൊപ്പം പിടികൂടി ; നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി

തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന രാജേഷിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ്, കിടപ്പുമുറിയില്‍ ധന്യയെ കാമുകനൊപ്പം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കാമുകനൊപ്പം കയ്യോടെ പിടികൂടിയതിന്റെ ജാള്യതയില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. അന്നമനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന രാജേഷിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ്, കിടപ്പുമുറിയില്‍ ധന്യയെ കാമുകനൊപ്പം കണ്ടെത്തിയത്. 

കാമുകനായ കൊടുങ്ങല്ലൂര്‍ സ്വദേശി നൗഷാദിനെയാണ് ധന്യക്കൊപ്പം പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലവാസികളും സ്ഥലത്തെത്തി. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ മാള പൊലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഇതിനിടെ ഫാബ്രിക്കേഷന്‍ ജോലിക്കാരനായ രാജേഷ്, ധന്യയുടെ അമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങുമ്പോഴാണ്, നാട്ടുകാര്‍ നോക്കി നില്‍ക്കെ ധന്യ കിണറ്റില്‍ ചാടിയത്. വാര്‍ഡ് മെമ്പര്‍ ശ്യാമളയും ഈ സമയം രാജേഷിന്റെ വീട്ടിലുണ്ടായിരുന്നു. 

പിന്നീട് അഗ്നിശമന സേന എത്തിയാണ് ധന്യയുടെ മൃതദേഹം പുറത്തെടുത്തത്. വാട്‌സ്ആപ്പ് വഴിയാണ് ധന്യയുമായി പ്രണയത്തിലായതെന്ന് കാമുകന്‍ നൗഷാദ് പൊലീസിനോട് പറഞ്ഞു. ഒരു തവണ ഇരുവരും കറങ്ങാന്‍ പോയതായും ഇയാള്‍ വെളിപ്പെടുത്തി. ധന്യ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഓടുന്ന ബൈക്കില്‍ നിന്ന് ചാടുകയും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനും, ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്താനും മുമ്പ് ശ്രമിച്ചിരുന്നതായി രാജേഷ് പറഞ്ഞു. 

ഭര്‍ത്താവ് രാജേഷിനെയും അമ്മയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാള പൊലീസ് സ്റ്റേഷനില്‍ ധന്യക്കെതിരെ പരാതി നിലവിലുണ്ട്. മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ രാജേഷ്-ധന്യ ദമ്പതികള്‍ക്ക് ഒന്നര വയസ്സുള്ള മകനുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT