Kerala

വോട്ടര്‍ പട്ടിക പരിശോധിക്കാം, പേരു ചേര്‍ക്കാം; ഇന്നും നാളെയും അവസരം

വോട്ടര്‍ പട്ടിക പരിശോധിക്കാം, പേരു ചേര്‍ക്കാം; ഇന്നും നാളെയും അവസരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും ഇന്നും നാളെയും അവസരം. തിരഞ്ഞെടുപ്പു കമ്മിഷന്‍ സംഘടിപ്പിക്കുന്ന സ്‌പെഷല്‍ ക്യാംപുകളില്‍ പട്ടിക പരിശോധിച്ച് ഇല്ലെങ്കില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. 

സംസ്ഥാനത്തുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. പട്ടികയില്‍ പേര് ഇല്ലെങ്കില്‍ പോളിംഗ് ലൊക്കേഷനുകളില്‍തന്നെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്‌റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കി. 

രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. പ്രായവും താമസ സ്ഥലവും തെളിയിക്കുന്നതിനുള്ള  രേഖയും പാസ്‌പോര്‍്ട്ട് സൈസ് കളര്‍ ഫോട്ടോയുമാണ് കൊണ്ടുവരേണ്ടത്.

എല്ലാ വോട്ടര്‍മാരും ഈ സ്‌പെഷല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ ചേര്‍ക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT