Kerala

വ്യാജരേഖകളുമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു, കന്യാസ്ത്രീ മഠങ്ങളിലേക്കെന്ന് മൊഴി; ഏജന്‍റ് പിടിയിൽ 

18 പെൺകുട്ടികളെയാണ് രേഖകളില്ലാതെ സംസ്ഥാനത്തേക്കെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വ്യാജരേഖകളുമായി കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയില്‍. ഒഡിഷ സ്വദേശി നാഗേന്ദ്രയാണ് പൊലീസ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ 18 പെൺകുട്ടികളെയാണ് രേഖകളില്ലാതെ ഇയാൾ സംസ്ഥാനത്തേക്കെത്തിച്ചത്. 

ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. കേരളത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിൽ ജോലി ചെയ്യാനാണ് തങ്ങളെ കൊണ്ടുവന്നതെന്ന് പെൺകുട്ടികൾ പൊലീസിൽ മൊഴി നൽകി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പെണ്‍കുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT