Kerala

ശബരിമല അക്രമം; വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു

സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകൾക്ക് പുറമേ  50,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ​ജാ​മ്യത്തിൽ കൂടിയാണ് മുൻകൂർ ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി:  ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട്  ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകൾക്ക് പുറമേ  50,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ​ജാ​മ്യത്തിൽ കൂടിയാണ് മുൻകൂർ ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

 ചിത്തരആട്ട വിശേഷത്തിന് കുഞ്ഞിന്റെ ചോറൂണ് നടത്താനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സന്നിധാനം പൊലീസ് ​ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. പ്രോസിക്യൂഷന്റെ എതിർപ്പ് മറികടന്നാണ് തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇതേ കേസിലാണ് ബിജെപി സംസ്ഥാന  ജനറൽ സെക്രട്ടറി കെ  സുരേന്ദ്രനെ നേരത്തെ ജയിലിൽ അടച്ചിരുന്നത്. സുരേന്ദ്രന്റെ അറസ്റ്റിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തില്ലങ്കേരി തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ​ഗൂഢാലോചന ഇല്ലെന്ന തില്ലങ്കേരിയുടെ അഭിഭാഷകന്റെ വാദം അം​ഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

SCROLL FOR NEXT