Kerala

ശബരിമല ദർശനത്തിനായി വീണ്ടും മേരി സ്വീറ്റിയെത്തി; പ്രതിഷേധം ശക്തം; മടങ്ങുന്നു

പമ്പയിലേക്ക് പോകാനായി ചെങ്ങന്നൂരിലെത്തിയ അവരെ പ്രതിഷേധക്കാർ തടയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ മേരി സ്വീറ്റിയെ പ്രതിഷേധക്കാർ തടഞ്ഞു. പമ്പയിലേക്ക് പോകാനായി ചെങ്ങന്നൂരിലെത്തിയ അവരെ പ്രതിഷേധക്കാർ തടയുകയായിരുന്നു. സന്നിധാനത്തേക്കെത്താൻ സാധിച്ചില്ലെങ്കിലും പമ്പ വരെയെങ്കിലും പോകണമെന്ന് ആ​ഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ ഇവർ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ പ്രതിഷേധക്കാർ തടയുകയായിരുന്നു.

സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ശബരിമലയ്ക്ക് പോകാമെന്ന നിലപാടിലായിരുന്നു അവർ. നേരത്തെ തുലാമാസ പൂജക്കാലത്ത് പമ്പ വരെയെത്തി മേരി സ്വീറ്റിക്ക് മടങ്ങേണ്ടി വന്നിരുന്നു. പോകാന്‌ കഴിയില്ലെന്ന് മനസിലാക്കിയ മേരി സ്വീറ്റി തിരിച്ചുപോകുകയാണെന്ന് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

'ഇനി ഫീല്‍ ഗുഡല്ല, അടിമുടി ആക്ഷന്‍'; മെയ്യഴകന് ശേഷം ഫഹദിനെ നായകനാക്കി പ്രേം കുമാര്‍; നായിക ശിവദ

അടുക്കള മാലിന്യങ്ങൾ വെറുതേ കളയല്ലേ,ചെടികൾക്ക് വളമായി ഉപയോഗിക്കാം

മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

SCROLL FOR NEXT