Kerala

ശബരിമല: രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ശബരിമല: രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ തവണ രഹന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. പൊലീസിന്റെ ഹെല്‍മെറ്റ് ധരിപ്പിച്ച് ശബരിമല സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. വിവരം അറിഞ്ഞ ഭക്തര്‍ തമ്പടിച്ച് തടഞ്ഞതോടെ ശബരിമല സംഘര്‍ഷഭൂമിയായി.

പ്രശ്‌നം വഷളായതോടെ രഹന ഫാത്തിമയെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ച് അയക്കുകയായിരുന്നു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രഹന ഫാത്തിമക്കെതിരെ കേസും ടെുത്തിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമക്കെതിരെ സ്ഥലംമാറ്റ നടപടിയും സര്‍ക്കാര്‍ എടുത്തിരുന്നു.

ശബരിമലയില്‍ പോവാന്‍ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രഹനയുടെ ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ബിന്ദു അമ്മിണിയുടെ ഹര്‍ജിയും വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT