Kerala

ശബരിമലയില്‍ അനുകൂല വിധിക്കായി പ്രയാര്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍; മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞം നടത്തും

പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍ പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയിലുളള പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍ പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നേര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മകരവിളക്ക് ദിവസം ക്ഷേത്രനടയില്‍ നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പാരായണം. സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നതുവരെയോ താന്‍ ശബരിമലയിലേക്കില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രയാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും; മറുപടിയുമായി മാര്‍പാപ്പ

പൂനെയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പീഡനാരോപണത്തെത്തുടര്‍ന്ന് ഗൈഡ് അറസ്റ്റില്‍

ΔO_BSOH>0 ⇒ f(f(O))>f(O) : അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്റെ ഗണിതശാസ്ത്ര പ്രവചനം, ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ

മസാല കേടുവരാതെ സൂക്ഷിക്കാം

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 49 lottery result

SCROLL FOR NEXT