Kerala

ശബരിമലയില്‍ തട്ടി എല്‍ഡിഎഫ് വീഴും, യുഡിഎഫിന് 16 സീറ്റ്;  ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വേ

എല്‍ഡിഎഫ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങുമ്പോള്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്.  കേരളത്തില്‍ നിന്ന്‌ ബിജെപി ലോക്‌സഭയിലും അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തിരിഞ്ഞ് കൊത്തുമെന്ന് ടൈംസ് നൗ- വിഎംആര്‍ സര്‍വേ. എല്‍ഡിഎഫ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങുമ്പോള്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്.  കേരളത്തില്‍ നിന്ന്‌ ബിജെപി ലോക്‌സഭയിലും അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. 

ഹിന്ദു വോട്ട് ബാങ്ക് എല്‍ഡിഎഫിനെ കൈവിടുന്നതോടെ വോട്ട് വിഹിതം 30 ശതമാനത്തില്‍ താഴുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. ഈ മാസം ആദ്യ ആഴ്ചയില്‍ 16,000 ത്തിലേറെ വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വിട്ടിരിക്കുന്നത്.

യുഡിഎഫ് 45 ശതമാനം വോട്ടുകളും എന്‍ഡിഎ 21 ശതമാനവും എല്‍ഡിഎഫ് ഒഴിച്ചുള്ളവര്‍ 4.1 ശതമാനം വോട്ടുകളും നേടുമെന്നാണ് പ്രവചനം പറയുന്നത്.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!