Kerala

ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: എംഎല്‍എ മുകേഷ്

നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയിലൊഴിച്ചതിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയിലൊഴിച്ചതിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും മുകേഷ് പറഞ്ഞു.കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്,മുകേഷ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍പ്രയോഗം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്