തൃശൂര്‍: പത്തൊമ്പതുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. പട്ടാമ്പി നാഗലശേരി സ്വദേശി നെല്ലിക്കാതിരി കല്ലേടത്ത് വീട്ടില്‍ സെയ്ദ് മുഹമദിന്റെ മകന്‍ ലത്തീഫാണ് അറസ്റ്റിലായത്. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി മൂന്നാഴ്ച മുമ്പ് ഷെയര്‍ ചാറ്റിലൂടെയാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. സുന്ദരനായ മറ്റൊരു പുരുഷന്റെയും ആഡംബര വീടിന്റെയും ചിത്രം കാണിച്ചാണ് യുവതിയെ വലയിലാക്കിയത്.
ബൈക്കില്‍ മല്ലപ്പള്ളിയിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുമായി തൃശൂര്‍ കുന്നംകുളത്തേക്ക് കടക്കുകയായിരുന്നു. യാത്രയിലുടനീളം ഹെല്‍മറ്റും മുഖാവരണവും മാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ കൊണ്ട് മൊബൈല്‍ സിം കാര്‍ഡ് ഉപേക്ഷിപ്പിക്കുകയും ചെയ്തു. കുന്നുംകുളത്തെ വാടക വീട്ടിലെത്തി മുഖാവരണം മാറ്റിയപ്പോഴാണ് പെണ്‍കുട്ടിക്ക് അമളി മനസ്സിലായത്. പ്രതിയുടെ മൊബൈലില്‍നിന്നും യുവതിയെ കൊണ്ട് വീട്ടുകാര്‍ക്ക് 'തന്നെ അന്വേഷിക്കേണ്ടെന്ന്' സന്ദേശവും അയച്ചു.
ഭക്ഷണം മാത്രം നല്‍കി പെണ്‍കുട്ടിയെ നാല് ദിവസം നിരന്തര പീഡനത്തിനിരയാക്കി. ഇടക്കെപ്പോഴോ ലഭ്യമായ വൈഫൈ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ താന്‍ അപകടത്തിലാണെന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാള്‍ നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളെ വാണിഭ സംഘത്തിന് വില്‍ക്കുകയാണെന്നും സംശയമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates