Kerala

സംവിധായന്‍ പലപ്പോഴും മോശമായി പെരുമാറി; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഉപ്പും മുളക് സീരിയലിലെ നടി

ജനപ്രിയ സീരിയലായ ഉപ്പും മുളകില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് നടി നിഷാ സാരംഗ് വെളിപ്പെടുത്തി.  

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയിലെന്ന പോലെ സീരിയലിലും നടിമാര്‍ക്ക് ദുരനുഭവംജനപ്രിയ സീരിയലായ ഉപ്പും മുളകില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് നടി നിഷാ സാരംഗ് വെളിപ്പെടുത്തി.  ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നിഷാ താന്‍ ഇനി ഈ സീരിയലിലേക്ക് തിരിച്ചില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അശ്ലീല ചുവയോടെ സംസാരിച്ച ഇയാളെ വിലക്കിയിരുന്നു.  അഭിനയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. 

തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണ്. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താനെന്നും നിഷാ കണ്ണീരോടെ പറഞ്ഞു.

തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയലില്‍ നിന്നും പുറത്താക്കിയത്. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. ഔദ്യോഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. ഇനി തന്നെ തിരിച്ചുവിളിച്ചാലും ഉണ്ണികൃഷ്ണന്‍ സംവിധായകനായി ഇരിക്കുന്നിടത്തോളം  താന്‍ ഈ സീരിയലിലേക്ക് ഇല്ലെന്ന് നിഷാ പറഞ്ഞു.

മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിഷാ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം