ഫയല്‍ ചിത്രം 
Kerala

സംസാരിക്കാന്‍ ബുദ്ധിമുട്ട്; ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക്

വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട  പരിശോധനയ്ക്കാണ് യാത്ര.  ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് ഇവിടെ തന്നെയായിരിക്കും നടത്തുക. 

കേരളത്തില്‍നിന്നു ദുബായിലെത്തി, അവിടെയുള്ള മകള്‍ അച്ചുവുമൊത്താണ് യാത്ര. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്. യുഎസിലെ വിദഗ്ധപരിശോധനകള്‍ക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന. കഴിഞ്ഞ കുറേ നാളുകളായി ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. കേരളത്തില്‍ രണ്ട് ആശുപത്രികളില്‍ പരിശോധന നടത്തി. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണു ലഭിച്ചത്. തുടര്‍ന്നാണ് അമേരിക്കയില്‍ വിദഗ്ധപരിശോധന നടത്താന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്