Kerala

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല ; ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാനാകാം : പി ജെ ജോസഫ്

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി തുടരുന്നതിനിടെ, സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും പി ജെ ജോസഫ് പറഞ്ഞു. 

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതാവാകേണ്ടത്. അതനുസരിച്ച് സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനാകാമെന്നും ജോസഫ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു സ്ഥാനം മാത്രമേ താന്‍ വഹിക്കൂ എന്ന് പി ജെ ജോസഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാമെന്നാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ സീനിയര്‍ നേതാവായ തനിക്ക് ചെയര്‍മാന്‍ പദവി വേണമെന്നാണ് ജോസഫിന്റെ നിലപാട്. ഇതിനിടെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍,  ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഫോര്‍മുലയും അണിയറയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT