Kerala

സംസ്ഥാനത്തിന്റെ മുഖ്യശത്രു ഇടതുപക്ഷമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുറിവ് ഏറ്റവര്‍ നിശ്ചയമായും യുഡിഎഫിന് വോട്ട് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംസ്ഥാനത്തിന്റെ മുഖ്യശത്രു ഇടതുപക്ഷവുമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരു പതിനഞ്ച് വര്‍ഷത്തിന് മുന്‍പ് കാസര്‍കോട് എത്തിയിരുന്നെങ്കില്‍ എന്നാണ് മണ്ഡലത്തിലെ ആളുകളുടെ പ്രതികരണത്തില്‍ നിന്ന് മനസിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് പിന്തുണയും സഹകരണവുമായി എത്തുന്നത്. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുറിവ് ഏറ്റവര്‍ നിശ്ചയമായും യുഡിഎഫിന് വോട്ട് ചെയ്യും. ഇപ്പോള്‍ കല്യോട്ടെ ആരെങ്കിലും എല്‍ഡിഎഫിന് എതിരെ പ്രതികരിച്ചാല്‍ അവര്‍ക്ക് കൃപേഷിന്റെ അവസ്ഥയാകുമോയെന്ന് ഭയമാണ്. എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ അത്തരം ഭയത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനെതിരായ വികാരം വ്യക്തമാവുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
 
 ശബരിമല വിഷയത്തില്‍ വിവാദപ്രസ്താവനയെ തുടര്‍ന്ന് എല്‍ഡിഎഫ് ഉണ്ണിത്താനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ന് ഉണ്ണിത്താന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം