Kerala

സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ മല്ലി പാക്കറ്റിൽ ചത്ത എലി

സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ മല്ലി പാക്കറ്റിൽ ചത്ത എലി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സപ്ലൈക്കോയിൽ നിന്നു വാങ്ങിയ മല്ലി പാക്കറ്റിൽ നിന്ന് ചത്ത എലിയെ കണ്ടെത്തി. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലിപ്പടി തെങ്ങുപള്ളിൽ ബിനി ജോസഫിനാണ് ഉണങ്ങിയ നിലയിൽ എലിയെ കിട്ടിയത്. സംഭവത്തിൽ ബിനി ജോസഫ് പരാതി നൽകി.

18ന് രാവിലെയാണ് ഇവർ കറുകച്ചാൽ–മണിമല റോഡിലെ സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. ഇതിൽ അര കിലോയുടെ മല്ലി പാക്കറ്റിലാണ് ചത്ത എലിയെ കിട്ടിയത്.

വീട്ടിലെത്തിച്ച മല്ലി പാക്കറ്റ് പൊട്ടിച്ച് കഴുകാൻ എടുത്തപ്പോഴാണ് എലിയെ കണ്ടത്. നടപടി ആവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

അതേസമയം, 40 കിലോയിൽ താഴെയുള്ള ചാക്കുകളിലായി ഇ –ടെൻഡർ പിടിക്കുന്ന സപ്ലയർ ചങ്ങനാശേരിയിലെ ഗോഡൗണിൽ എത്തിക്കുന്ന മല്ലിയാണ് കറുകച്ചാലിലെ സപ്ലൈകോയിൽ എത്തിക്കുന്നതെന്നും ഇതിൽ എത്തിയതാകാം എലിയെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT