Kerala

സമൂഹ മാധ്യമങ്ങളിലെ ഏറ്റവും സുന്ദരമായ ചിത്രമെന്ന് ശശി തരൂര്‍: പ്രളയത്തിനിടയിലും വകതിരിവില്ലേയെന്ന് പ്രതികരണം

വില്യം ഷേക്‌സ്പിയറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ആരോ ശശി തരൂരിന്റെതാക്കി മാറ്റുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ മോര്‍ഫ് ചെയ്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തരൂരിനെ ഷേക്‌സ്പിയറുമായി സാമ്യപ്പെടുത്തി മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഈ ചിത്രം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റുചെയ്തത് വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ഇദ്ദേഹമിപ്പോള്‍. 
 
ലോകപ്രശസ്ത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ആരോ ശശി തരൂരിന്റെതാക്കി മാറ്റുകയായിരുന്നു. ഈ ചിത്രം  അടിക്കുറിപ്പ് സഹിതമാണ് തരൂര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ശനിയാഴ്ച പോസ്റ്റ് ചെയ്തത്. വാട്‌സാപ്പില്‍ ഇന്നുപ്രചരിക്കുന്ന ഏറ്റവും സുന്ദരമായ ചിത്രമെന്ന്  ഫോട്ടോയുടെ താഴെ അദ്ദേഹം എഴുതുകയും ചെയ്തു.  

''ആരോ ഒരാള്‍ എന്നെ ഷേക്‌സ്പിയറാക്കാന്‍ തീരുമാനിച്ചു, ഒടുവില്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നു. ആരുചെയ്തതായാലും നന്ദി, ഇത്തരത്തിലൊരു ബഹുമതിക്കു താന്‍ അര്‍ഹനല്ലെങ്കിലും''- ഇങ്ങനെയായിരുന്നു എംപിയുടെ വാക്കുകള്‍. 

ചിത്രം പെട്ടെന്ന് വൈറലായെങ്കിലും ശശി തരൂരിനെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. സംസ്ഥാനം പ്രളയദുരിതത്തില്‍ വലയുമ്പോള്‍ ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു വിമര്‍ശനം.  പ്രളയസമയത്ത് ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യാന്‍ വകതിരിവില്ലെയെന്ന് ഒരാള്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'