Kerala

സരിത്ത് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തുമെത്തി; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ 
മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി പറഞ്ഞു. 

ബാലഭാസ്‌കറിന്റെ മരണ സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം നിശബ്ദനായി ഒരാള്‍ നിന്നിരുന്നു.അതുകൊണ്ട് തന്നെ അയാളുടെ മുഖം താന്‍ നന്നായി ഓര്‍ത്തിരുന്നെന്നും എന്നാല്‍ ഡിആര്‍ഐ ചോദ്യം ചെയ്യലിനിടെ കാണിച്ച ചിത്രങ്ങളിലൊന്നും ഇയാള്‍ ഇല്ലായിരുന്നുവെന്നും സോബി കൈരളി ടിവിയോട് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ല. ആ സമയത്ത് ഞാന്‍ തിരിച്ചറിഞ്ഞയാളുടെ ഫോട്ടോ സഹിതം സൈന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്നത്. അദ്ദേഹമാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്ന സരിത്ത്. അയാളുമായി രൂപസാദൃശ്യം ഉള്ളയാളാണ്. സരിത്തെന്ന് അയാളുടെ നിശബ്ദതയാണ് അയാളെ ഓര്‍ത്തിരിക്കാന്‍ കാരണമെന്നും കലാഭവന്‍ സോബി പറയുന്നു.പിന്നീട് പത്രങ്ങളിലും ടിവിയിലും സരിത്തിന്റെ ഫോട്ടോ വന്ന സമയത്താണ് ഇയാളെ തിരിച്ചറിയുന്നതെന്നും കലാഭവന്‍ സോബി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം