പത്തനംതിട്ട: ദുരിതാശ്വാസ നിധിയിലേക്കു ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി ഈടാക്കുന്ന നിലപാട് ക്രൂരതയെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതിയില്‍ കേരളം ഒരുമനസ്സായാണ് നിന്നത്. പലയിടുത്തും സര്‍ക്കാരല്ല ജനങ്ങളാണ് ക്യാംപുകള്‍ നടത്തിയത്. ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ കച്ചവടക്കാര്‍ക്ക് ഓണക്കാലത്തുപോലും കച്ചവടം കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് കച്ചവടക്കാരില്‍ നിന്ന് പണം കണ്ടെത്താനാവുകയെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിനകം തന്നെ രണ്ടുദിവസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കി കഴിഞ്ഞു. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് വീട് ലോണ്‍, കുട്ടികളുടെ പഠനം എന്നിങ്ങനെ ഭാരിച്ച ചെലവുകള്‍ ഉണ്ടാകും. അതുകൊണ്ട് നിര്‍ബന്ധിത പിരിവില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ പോകുകയാണ്. അതിന്റെ ഗൗരവം സര്‍ക്കാര്‍ കാണിക്കുന്നല്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒത്തൊരുമിച്ച് അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കികൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ മഹാപ്രളയത്തിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത് സര്‍ക്കാരാണ്. ഇത് ഡാം ദുരന്തമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അവധാനത കുറവും കെഎസ്ിബിയുടെ ലാഭക്കൊതിയുമാണ് സംസ്ഥാനത്തെ ഇത്തരമൊരു ദുരവസ്ഥയിലെത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഓഗസത് 3 മുതല്‍ 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഓഖി ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി പുനസ്ഥാപിക്കണം. നിലവല്‍ അതോറിറ്റിയില്‍ എക്‌സ്‌പേര്‍ട്ടുകള്‍ ആരുമില്ലെന്നും സംസഥാനതലത്തിലും ജില്ലാ തലത്തിലും അതോറിറ്റി സജീവമായിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates