Kerala

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവം: മലയിന്‍കീഴ് ക്ഷേത്രം ഭാരവാഹികളായ പന്ത്രണ്ടുപേര്‍ അറസ്റ്റില്‍; എട്ട് ആരാധനാലയങ്ങള്‍ക്ക് എതിരെ കേസ്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹികളായ പതിനഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് ആരാധനാലയങ്ങള്‍ക്ക് എതിരെ കേസെടുത്തു. 

കൊറോണ ജാഗ്രതാ നിര്‍ദ്ദേശം മറികടന്ന് ഉത്സവം നടത്തിയ കണ്ണൂര്‍ തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയും കേസെടുത്തു. എണ്‍പത് പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയിരുന്നു. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് എത്തിയത്. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

നാളെ മുതല്‍ 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവു തീണ്ടല്‍ ഉള്‍പ്പെടെയുളള പ്രധാന ചടങ്ങുകള്‍. ഇതില്‍ നിയന്ത്രണം ലംഘിച്ച് ഭക്തര്‍ ഒത്തുകൂടാനുളള സാധ്യത മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി