Kerala

സാരിയില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, യുവാവ് ഓടയില്‍ മരിച്ച നിലയിലും ; ദുരൂഹത

മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

അടിമാലി :  ഇടുക്കിയില്‍ രണ്ടു സ്ഥലങ്ങളിലായി ഒരു യുവാവിന്റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കട്ടപ്പനയില്‍ സ്ത്രീയെ കുഴിച്ചിട്ട നിലയിലും അടിമാലിയില്‍ യുവാവിനെ ഓടയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അടിമാലി ആനച്ചാല്‍ ആമക്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്റെ മകന്‍ മോഹനന്റെ (30) മൃതദേഹമാണ് സെറ്റില്‍മെന്റ് റോഡരികിലെ ഓടയില്‍ കണ്ടെത്തിയത്.

കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്‌സി കോളനിയിലെ കുര്യാലില്‍ കാമാക്ഷിയുടെ വീട്ടുവളപ്പിലാണ് സ്ത്രീയുടെ മൃതദേഹം സാരിയില്‍ പൊതിഞ്ഞു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) ജൂണ്‍ ഏഴു മുതല്‍ കാണാതായിരുന്നു. മൃതദേഹം അവരുടേതാണെന്നാണ് പ്രാഥമിഗ നിഗമനം.

മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.  ലോക്ഡൗണിനു മുന്‍പ് ഭര്‍ത്താവ് കാമാക്ഷി തമിഴ്‌നാട്ടിലേക്കു പോയതിനാല്‍ ഭാര്യ അമ്മിണി ഒറ്റയ്ക്കാണു വീട്ടില്‍ കഴിഞ്ഞിരുന്നത്.

അമ്മിണിയെ കാണാതായെങ്കിലും തമിഴ്‌നാട്ടിലേക്കു പോകുമെന്ന് പറഞ്ഞിരുന്നതിനാല്‍ നാട്ടുകാര്‍  സംശയിച്ചില്ല.  എന്നാല്‍ മൊബൈല്‍ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ, സഹോദരിയുടെ മകന്‍ ഈ മാസം 8ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തില്‍ പുരയിടത്തില്‍ മണ്ണ് ഇളകിക്കിടക്കുന്നതു ശ്രദ്ധയില്‍പെടുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇവിടെ കുഴിച്ചു നോക്കിയപ്പോഴാണ് ഒരടി മാത്രം താഴ്ചയില്‍ സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി