Kerala

സിനിമാനടിയെന്ന പേരില്‍ വ്യവസായിയെ വലയിലാക്കി ; പെണ്‍വാണിഭ സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധം ; മുഖ്യ ആസൂത്രക ഒളിവില്‍ ?

സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്ക് ബന്ധമുള്ളതായി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : യുവവ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35) വ്യവസായിയുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഒരു വര്‍ഷമായി സീമ വ്യവസായിയുമായി ഫെയ്‌സ്ബുക് ബന്ധം തുടരുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

സീമയ്ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്ക് ബന്ധമുള്ളതായി പറയുന്നു. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. 

പല പേരുകള്‍ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും. ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി സിഐ പി എ ഫൈസല്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും (ഷാനു-34) പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ട്. ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമയെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക