Kerala

സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സംവിധായകന്‍ ആലപ്പി അഷറഫാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയ്ക്കു വരേണ്ട വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സംവിധായകന്‍ ആലപ്പി അഷറഫാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്.

സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചു എന്നതിന് ആധികാരിക തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതി പരിഗണിക്കേണ്ട വിഷയമല്ല. മന്ത്രിമാര്‍ യോഗത്തിന് എത്തിയില്ലെങ്കില്‍ നടപടിയെടുക്കുന്ന കാര്യം മുഖ്യമന്ത്രിക്കു പരിഗണിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പരാമര്‍ശിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ നിലപാടു കടുപ്പിച്ച് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതു ചൂണ്ടിക്കാട്ടിയാണ് ആലപ്പി അഷറഫ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നെന്നും ഇതിനു കാരണക്കാരായ സിപിഐ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

'രക്തത്തില്‍ കുളിച്ച് 'മാഡ് സന്ധു'; പഞ്ചാബി മേക്കപ്പ് ആര്‍ടിസ്റ്റിനെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍