Kerala

സിമന്റ് ബ്രിക്സ് കമ്പനി ജീവനക്കാരനായ അതിഥി തൊഴിലാളി ഇനി 'ലക്ഷപ്രഭു', ഭാ​ഗ്യദേവതയുടെ കടാക്ഷം ; 70 ലക്ഷം രൂപ സമ്മാനം 

പാലത്തറയിൽ സിമന്റ് ബ്രിക്സ് കമ്പനിയിലാണ് 3 വർഷമായി ജോലി ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അതിഥിത്തൊഴിലാളിക്ക് ലഭിച്ചു. ബംഗാൾ സ്വദേശി ബുദിൻ മർഡി (ലൊക്കൻ –28) ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. 

എഇ 509910 ടിക്കറ്റിനാണ് സമ്മാനം. മൈനാഗപ്പള്ളി പാണ്ടിച്ചേരിൽ ലോട്ടറി ഏജൻസിയിലെ വിൽപനക്കാരനായ ബാബുക്കുട്ടൻപിള്ളയിൽ നിന്നാണ്  ബുദിൻ ലോട്ടറി വാങ്ങിയത്. ഇതേ ലോട്ടറിയിൽ 5000 രൂപയുടെ സമ്മാനവുമുണ്ട്. 

എട്ടു വർഷം മുൻപ് കേരളത്തിൽ എത്തിയ ബുദിൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സെയ്ദിന്റെ പാലത്തറയിൽ സിമന്റ് ബ്രിക്സ് കമ്പനിയിലാണ് 3 വർഷമായി ജോലി ചെയ്യുന്നത്. പതിവായി ലോട്ടറി എടുക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം