Kerala

'സിലിയുടെ ആഭരണങ്ങൾ ഷാജുവിന് കൈമാറി'; ഷാജുവിന്റെ വാദങ്ങൾ പൊളിച്ച് ജോളിയുടെ മൊഴി

ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്ന് ജോളി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട ഷാ‍‍ജുവിന്റെ ആദ്യഭാര്യ സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളിയാണ്. ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്നാണ് ജോളി അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്.

മരണസമയത്ത് സിലി അണിഞ്ഞിരുന്ന സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് അന്വേഷണ സംഘത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു. ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയിലെ ഭണ്ഡാരത്തിലിട്ടെന്നാണ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറ‌ഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു നേരത്തെ പറ‌ഞ്ഞിട്ടുണ്ട്.

സിലിയുടെ കൈവശമുണ്ടായിരുന്ന സഹോദരിയുടെ വളയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഷാജുവും ജോളിയും ചേർന്ന് ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്‍റെ പക്കല്‍ കൊടുക്കുകയായിരുന്നു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്‍റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ജോളിയുടെ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT