Kerala

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ : പിടിയിലായവര്‍ക്ക് ആര്‍എസ്എസ് ബന്ധം, കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് 

സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപത്തിന് ശ്രമിച്ച കേസില്‍ സൂത്രധാരന് ആര്‍എസ്എസ്, ശിവസേന ബന്ധം.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപത്തിന് ശ്രമിച്ച കേസില്‍ സൂത്രധാരന് ആര്‍എസ്എസ്, ശിവസേന ബന്ധം. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലം തെന്മല സ്വദേശിയുമായ ബൈജു അമര്‍നാഥാണ് ഇതിന് നേതൃത്വപരമായ പങ്കു വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ അടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും കൂടുതല്‍ വാട്‌സ് ആപ്പ് അഡ്മിനുകള്‍ നിരീക്ഷണത്തിലാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു. 

അതേസമയം ഹര്‍ത്താലിന് ശേഷവും വാട്‌സ് ആപ്പുവഴി കലാപം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. ഇതിനായി ജില്ലകള്‍ തോറും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍  ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. 

 കിളിമാനൂര്‍, തെന്മല സ്വദേശികളായ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുളളത്. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. 

 ജമ്മു കസ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ബലാല്‍സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മലബാറില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT