Kerala

സ്‌കൂള്‍ തുറക്കില്ലെന്ന വാട്‌സ്ആപ് സന്ദേശം വ്യാജം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെത്തന്നെ തുറക്കും

പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച) സ്‌കൂളുകള്‍ തുറക്കില്ലെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചിരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും നാളെ തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും അധികൃതര്‍ തന്നെ അറിയിച്ചു.

പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്. വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. 

എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്