Kerala

സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറൂ, പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കു; ഡിവൈഎഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി

ഫോണിൽ ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ വാടാനപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പരാമർശം. ജാഫർ സാദിഖ് തങ്ങൾ, എഎം ഫഹദ്, എഎസ് സാബിത്ത്, എഎസ് ശ്രീജിത്ത്, സദ്ദാം ഹുസൈൻ എന്നിവരാണു മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ഫോണിൽ ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. പ്രതികളും പരാതിക്കാരിയും ചെറുപ്പമാണെന്നും പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കണമെന്നും കോടതി പറഞ്ഞു.

പിന്നോക്ക, ദുർബല വിഭാഗങ്ങളുടെ പേരിൽ അധര വ്യായാമം നടത്തിയിട്ടു മാത്രം കാര്യമില്ല. പ്രവർത്തനം വിരുദ്ധമായാൽ ദുർബല വിഭാഗങ്ങൾക്കു സാമൂഹിക, ജനാധിപത്യ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്നു കോടതി പറഞ്ഞു.

ഹർജിക്കാരിൽ ചിലരെ പിന്നീടു പ്രതിപ്പട്ടികയിൽ നിന്നു നീക്കിയിരുന്നു. ബാക്കിയുള്ളവർക്ക് എതിരെയുള്ളതു ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

അടുക്കള മാലിന്യങ്ങൾ വെറുതേ കളയല്ലേ,ചെടികൾക്ക് വളമായി ഉപയോഗിക്കാം

മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

'ഒന്നുകിൽ അയാളെ രക്ഷിക്കുക, അല്ലെങ്കിൽ സ്വപ്‌നങ്ങള്‍ വെടിയുക'; അവര്‍ മനുഷ്യത്വത്തിന് വഴി മാറി: എവറസ്റ്റ് കീഴടക്കിയ നിവേദിത ചൗധരിയുടെ കഥ

ലക്ഷ്യം പതിവായുള്ള വരുമാനമോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

SCROLL FOR NEXT