Kerala

'സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ ചൈതന്യം കുറയും കര്‍മങ്ങള്‍ മുടങ്ങും'; ആശങ്കയില്‍ തന്ത്രിമാര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ശബരിമലയില്‍ സ്ത്രീകളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ഭാദിക്കുമെന്ന് തന്ത്രിമാര്‍. വിധി നടപ്പാക്കിയാല്‍ ശബരിമലയിലെ കര്‍മങ്ങള്‍ മുടങ്ങാനും ക്ഷേത്ര ചൈതന്യത്തിന് ലോപം സംഭവിക്കാനും കാരണമാകും എന്നാണ് തന്ത്രിമാരായ കണ്ഠര് മോഹനര്‍, രാജീവര്‍, മഹേഷര്‍ എന്നിവര്‍ പറഞ്ഞു. 

പന്തളം കൊട്ടാര പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍നിന്നു റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ വിധിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. വിധിക്കെതിരേ റിവ്യു ഹര്‍ജി പോകാനുള്ള തീരുമാനത്തിലാണ് നായര്‍ സംഘടനയായ എന്‍എസ്എസ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ അടുത്തമണ്ഡലകാലത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍'; വിഡി സതീശന്‍ ജനങ്ങളുടെ അംഗീകാരമുള്ള നേതാവെന്ന് മുരളി തുമ്മാരുകുടി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

അറിഞ്ഞോ, എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

SCROLL FOR NEXT