Kerala

സ്‌പെഷ്യല്‍ ട്രെയിനില്‍ കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും യാത്രക്കാരെ കയറ്റില്ല; അന്തര്‍ജില്ലാ യാത്ര അനുവദിക്കില്ലെന്ന് റെയില്‍വെ; ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും

പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് അല്ലാതെ മറ്റുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഈ ട്രെയിനില്‍ കയറാനാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ കയറ്റില്ല. പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് അല്ലാതെ മറ്റുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഈ ട്രെയിനില്‍ കയറാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു.


ഇന്നെത്തുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിലെ സ്‌റ്റേഷനുകളില്‍ നിന്ന് എടുത്ത ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. കോഴിക്കോട് നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എടുത്ത ടിക്കറ്റുകളും എറണാകുളത്തു നിന്ന് എടുത്ത തിരുവനന്തപുരം ടിക്കറ്റും റദ്ദാക്കും. തിരിച്ചുള്ള ട്രെയിനിലും തിരുവനന്തപുരത്തു നിന്ന് കയറുന്നവര്‍ക്ക് കേരളത്തിലെ 2 സ്‌റ്റോപ്പുകളില്‍ ഇറങ്ങാനാവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

ട്രാവലേറ്ററുകള്‍, എസ്‌കലേറ്ററുകള്‍; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്‍നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ