പ്രതീകാത്മക ചിത്രം 
Kerala

സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തലയിടിച്ചു വീണു, യുവതിക്ക് ഗുരുതര പരിക്ക്

സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍നിന്ന് ചാടി ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍നിന്ന് ചാടി ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്. അസാം തേസ്പുര്‍ സ്വദേശി ഫജില (24) ക്കാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ കായംകുളം റെയില്‍വേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.

പുലര്‍ച്ചെ എത്തിയ ഡിബ്രുഗട്ട് കന്യാകുമാരി വിവേക് എക്‌സ്പ്രസില്‍ നിന്ന് ചാരുംമൂട്ടിലേക്ക് പോകാനായി ഫജിലയും ഭര്‍ത്താവ് നൂര്‍ അലിയും കായംകുളത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കായംകുളത്ത് ട്രെയിനിന് സ്‌റ്റോപ്പില്ലെന്ന് അറിയുന്നത്.

നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വേഗത കുറച്ച് കടന്നു വരുന്നതിനിടയില്‍ ലഗേജുമായി ഭര്‍ത്താവ് ആദ്യം ചാടിയിറങ്ങിയ ശേഷം ഫജില ചാടിയിറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ശ്രീനിവാന്‍ സിപിഒ യേശുദാസ് എന്നിവര്‍ ചേര്‍ന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT