Kerala

സ്വര്‍ണക്കടത്ത് കേസ്: അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍, വീണ്ടും വിളിപ്പിച്ചേക്കും

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചുമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്.മൊഴി വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന സൂചന.

കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരായത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.

നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണം കടത്തിയത് പിടികൂടിയ ദിവസം അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വപ്ന ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി